പ്രതിപക്ഷ നേതാവി​െൻറ വസതിയിലേക്ക്​ കെ.എസ്​.യു-യൂത്ത്​ കോൺ​ഗ്രസ്​ മാർച്ച്​

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒൗേദ്യാഗികവസതിയായ കേൻറാൺമ​െൻറ് ഹൗസിലേക്ക് മാർച്ച് നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. കെ.എസ്.യുവി​െൻറയും യൂത്ത് കോൺഗ്രസി​െൻറയും പതാകകളുമേന്തിയായിരുന്നു പ്രകടനം. കേൻറാൺമ​െൻറ് ഹൗസിന് ഏതാനും മീറ്റർ അകലെ പ്രവർത്തകെര പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം മുഴക്കിയശേഷം പിരിഞ്ഞുപോവുകയായിരുന്നു. അതേസമയം മാർച്ചിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ നിർദേശമില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. രാവിലെ കെ.എസ്.യുവും യൂത്ത് കോൺഗ്രസും സംയുക്തമായി കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച ആരുടെയും പേര് വെക്കാത്ത പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുസംഘടനകളും കെ.പി.സി.സി ഒാഫിസ് മാർച്ച് ഉപേക്ഷിച്ചു. പിന്നാലെയാണ് പ്രതിപക്ഷ നേതാവി​െൻറ വസതിയിലേക്ക് മാർച്ച് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.