തിരുവനന്തപുരം: തൊഴിലാളിദ്രോഹനടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് മാനേജ്മെൻറ് ജീവനക്കാർ ഇൗ മാസം 18 മുതൽ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാൻ സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. പ്രതികാരനടപടികൾ അവസാനിപ്പിക്കാമെന്ന് തൊഴിൽമന്ത്രിയോട് മാനേജ്മെൻറ് ഒത്തുതീർപ്പ് ഉണ്ടാക്കിയതാണ്. ഇതിനുശേഷവും തൊഴിലാളികളോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. യൂനിയൻ അംഗങ്ങളായ തൊഴിലാളികൾക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കുന്നു. ജീവനക്കാരുടെ ശമ്പള വ്യവസ്ഥ തീരുമാനിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ചർച്ചക്ക് മാനേജ്മെൻറ് തയാറായിട്ടില്ല. ബോണസ് സംബന്ധിച്ചും ചർച്ചയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.