തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിെൻറ പ്രസക്തി നഷ്ടപ്പെട്ടെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. കോൺഗ്രസ് മുസ്ലിംലീഗിെൻറ തിട്ടൂരം അനുസരിക്കുന്ന അടിയാനായി മാറി. മുന്നണിയുടെ നേതൃത്വം നഷ്ടമായ കോൺഗ്രസ് ഘടകകക്ഷികളുടെ ദയക്ക് കാത്തുനിൽക്കുന്ന സാഹചര്യമാണ്. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ പാർട്ടി വിട്ട് പുറത്തുവരണം. പ്രണബ് മുഖർജിയെ മാതൃകയായി സ്വീകരിക്കാൻ ഇവർ തയാറാകണം. രാഷ്ട്രീയമായി ഇടതുപക്ഷത്തിനോടും സംഘടനാപരമായി ഘടകകക്ഷികളോടും ഒത്തുതീർപ്പ് ഉണ്ടാക്കിയ കോൺഗ്രസിന് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.