ട്രോളിങ്​ നിരോധന കാലയളവ് ദീർഘിപ്പിച്ച നടപടി സ്വാഗതാർഹം -ഫെഡറേഷൻ

തിരുവനന്തപുരം: മത്സ്യസമ്പത്തി​െൻറ സംരക്ഷണവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പും കണക്കിലെടുത്ത് മൺസൂൺ ട്രോളിങ് നിരോധന കാലയളവ് 52 ദിവസമായി വർധിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറവും അഭിനന്ദിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 90 ദിവസത്തേക്ക് ട്രോളിങ് നിരോധനം നടപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ശാസ്ത്രീയമായ പല പഠന റിപ്പോർട്ടുകളും അങ്ങനെതന്നെയാണ് പറഞ്ഞിട്ടുള്ളത്. മൺസൂൺ കാലയളവിലെ ട്രോളിങ് നിരോധനം അട്ടിമറിക്കാൻ ശ്രമിച്ചാൽ കടലിലും കരയിലും ശക്തമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.