തിരുവനന്തപുരം: കേന്ദ്രസർക്കാർ വിറ്റഴിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ് ഏറ്റെടുക്കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം സ്വാഗതാർഹവും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നടപടിയുമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു. ഇടതുമുന്നണി സർക്കാറിെൻറ തീരുമാനം ധീരവും തൊഴിലാളികളുടെ സംരക്ഷണത്തിന് സർക്കാർ ഒപ്പമുണ്ടെന്നുള്ള പ്രഖ്യാപനവുമാണ്. സംസ്ഥാനത്തുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ലാറ്റക്സ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിെൻറ പാലക്കാടുള്ള കമ്പനി എന്നിവ സംരക്ഷിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ടുപോകണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.