തിരുവനന്തപുരം: അപ്പനെയും മോനെയും വാരിത്തോൽപിക്കാൻ ആർജവമുണ്ടോയെന്ന േചാദ്യവുമായി ചലച്ചിത്ര സംവിധായകനും യു.ഡി.എഫ് മുൻ സ്ഥാനാർഥിയുമായ എം.എ. നിഷാദ്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ വിഷയത്തില്‍ പ്രതികരണമായാണ് തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിഷാദ് ഇത് ചോദിക്കുന്നത്. ''ചങ്കൂറ്റമുണ്ടെങ്കില്‍ അത് ചെയ്തുകാണിക്കുക. അല്ലാതെ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്. ഒരു പ്രാവശ്യം ചെയ്തുനോക്ക്. അതോടെ തീരും അണികളെ പറ്റിച്ച്, അർമാദിക്കുന്ന നേതാക്കളുടെ അഹന്ത. ഉ.കു.മാ (ഉമ്മന്‍, കുഞ്ഞാലി, മാണി) സംഘത്തിെൻറ എല്ലാ കളികളും അതോടെ 'സ്വാഹ''യെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നിഷാദ് പറയുന്നു. കാലുവാരാന്‍ കോണ്‍ഗ്രസ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിങ് ആവശ്യമില്ലെന്ന് നന്നായി അറിയാവുന്ന, പഴയ യു.ഡി.എഫ് നിയമസഭാ സ്ഥാനാർഥിയുടെ സാക്ഷ്യം, ഒപ്പ് എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.