കഞ്ചാവുമായി രണ്ട് വിദ്യാർഥികളെ എക്സൈസ് സംഘം അറസ്​റ്റ്​ ചെയ്തു

പാറശ്ശാല: അതിർത്തി കടന്ന് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 2.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാഗർകോവിലിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ നാലാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികളായ തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി സജിത്ത്, കോട്ടയം സ്വദേശി അതുൽസോമൻ എന്നിവരാണ് പിടിയിലായത്. ചെക് പോസ്റ്റ് കടന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരാനുള്ള മാർഗനിർദേശവും ഒത്താശയും നൽകിയ സഹപാഠിയായ ബാലരാമപുരം സ്വദേശി ഷഹബാസിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വാഹന പരിശോധനക്കിടെ ദേശീയപാതയിൽ കൊറ്റാമം ജങ്ഷന് സമീപത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് വലയിലായത്. അമരവിള എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷ്കുമാർ, സി.പി.ഒമാരായ ജസ്റ്റിൻരാജ്, സാബു, ജിനേഷ്, അജു, സ്റ്റീഫൻ എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്ത പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. TVC ganja.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.