പട്ടാപ്പകൽ കടയിലെ മേശ കുത്തിത്തുറന്ന്​ പണം മോഷ്​ടിച്ചു

നെടുമങ്ങാട്: പട്ടാപ്പകൽ ടൗണിലെ കടയുടെ മേശ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഉച്ചക്ക് ഒന്നരയോടെ മാർക്കറ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റോ പ്ലാസാ എന്ന കടയിലാണ് മോഷണം നടന്നത്. 8000 രൂപ നഷ്ടപ്പെട്ടു. ഈ സമയം ഉടമ ഹലീലും തൊഴിലാളികളും പള്ളിയിൽ പോയിരിക്കുകയായിരുന്നു. പള്ളിയിൽനിന്ന് മടങ്ങി എത്തിയപ്പോൾ മേശ കുത്തിത്തുറന്ന നിലയിലായിരുന്നു. കടയിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവി​െൻറ ചിത്രം പതിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.