നെടുമങ്ങാടും പരിസര പ്രദേശവും ഇനി മുതൽ കാമറ നിരീക്ഷണത്തിൽ

നെടുമങ്ങാട്: ടൗണും പരിസര പ്രദേശവും ഇനി മുതൽ കാമറ നിരീക്ഷണത്തിൽ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ജനമൈത്രി പൊലീസുമായി ചേർന്ന് നടപ്പാക്കുന്ന ഓപറേഷൻ കാവൽ കണ്ണുകൾ പദ്ധതിയിലൂടെയാണ് ടൗണിലും പരിസരങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. പൊതുസമ്മേളനം സി. ദിവാകരൻ എം.എൽ.എയും കാമറകളുടെ സ്വിച്ച് ഓൺ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും നിർവഹിച്ചു. ആദ്യഘട്ടത്തിൽ 23 കാമറകളാണ് ടൗണിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കല്ലിംഗൽ റോഡിലും പഴകുറ്റി പെട്രോൾ പമ്പ് മുതൽ മാർക്കറ്റ് ജങ്ഷൻ വരെയുമാണ് കാമറകൾ സ്ഥാപിച്ചത്. മോണിറ്റർ സംവിധാനം മാർക്കറ്റ് ജങ്ഷനിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിൽ പ്രവർത്തിക്കും. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും സി.സി.ടി.വി ദ്യശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കും. യൂനിറ്റ് പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ഐ.ജി മനോജ് എബ്രഹാം, റൂറൽ എസ്.പി പി. അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ഡിവൈ.എസ്.പി ഡി. അനിൽ കുമാർ, വൈ. വിജയൻ, ധനീഷ് ചന്ദ്രൻ, പാലോട് കുട്ടപ്പൻ നായർ, ടി. അർജുനൻ, ജെ. കൃഷ്ണകുമാർ, സി. സാബു, എം. സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.