കശുവണ്ടി ഫാക്ടറിയുടെ മതിൽ അപകടാവസ്​ഥയിൽ

കല്ലമ്പലം: നാവായിക്കുളത്ത് കശുവണ്ടി ഫാക്ടറിയുടെ മതിൽ അപകടാവസ്ഥയിൽ. ഇരുപത്തിയെട്ടാം മൈൽ കാപ്പക്സ് കശുവണ്ടി ഫാക്ടറിയുടെ മതിലാണ് നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്തമഴയിൽ മതിലി​െൻറ ഒരുഭാഗം അടർന്നു. ഇരുപത്തിയെട്ടാംമൈൽ ജങ്ഷനിൽനിന്ന് പറകുന്നിലേക്ക് പോകുന്ന പാതയുടെ ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. ബാക്കിഭാഗം ഏത് നിമിഷവും നിലംപൊത്താമെന്ന നിലയിലാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളംപേർ നിത്യവും ഈ റോഡിലൂടെ യാത്ര ചെയ്യുന്നതാണ്. അപകടഭീഷണിയിലായ മതിൽ ഉടൻ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.