മത്സ്യവിത്ത് ഉൽപാദനത്തില്‍ സംസ്​ഥാനം ഉടന്‍ സ്വയം പര്യാപ്തമാവും -മന്ത്രി ജെ. ​േമഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ശുദ്ധജല മത്സ്യവിത്ത് ഉൽപാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയംപര്യാപ്തമാവുമെന്ന് മന്ത്രി ജെ. േമഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെയ്യാര്‍ഡാമില്‍ ശുദ്ധജല മത്സ്യഉൽപാദന കേന്ദ്രത്തി​െൻറയും മത്സ്യകൃഷി പരിശീലനകേന്ദ്രത്തി​െൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. രാജ്യത്തെ ആകെ ജലാശയങ്ങളുടെ ഏഴ് ശതമാനവും കേരളത്തിലാണെന്നും അതിനാല്‍ ഇവിടെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യാര്‍ ഫിഷ് സീഡ് ഫാമി​െൻറ മൂന്നാംഘട്ട വികസന പ്രവൃത്തികള്‍ക്കായി ഏഴ് കോടി 46 ലക്ഷം രൂപയുടെ ഭരണാനുമതിയും നെയ്യാര്‍ കേന്ദ്രമാക്കി ഗിഫ്റ്റ് ഹാച്ചറി നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാതകുമാരി, കള്ളിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാംലാല്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. കുമാരി, പഞ്ചായത്ത് അംഗം ആര്‍. ലത, ഫിഷറീസ് വകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ ഷീജ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.