റബർ സംസ്കരണ ഫാക്ടറി ആരംഭിക്കും തിരുവനന്തപുരം: റബർ കർഷകർ നേരിടുന്ന പ്രതിസന്ധി തരണം െചയ്യാൻ സിയാല്‍ മാതൃകയില്‍ സംസ്ഥാനത്ത് റബര്‍ സംസ്‌കരണ ഫാക്ടറി ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ സഭയിൽ അറിയിച്ചു. ഇത് റബര്‍കര്‍ഷകര്‍ക്ക് താങ്ങും തണലുമായി മാറും. തുടർനടപടികൾ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നതായും അന്തിമ തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു. റബര്‍ ടാപ്പിങ് യന്ത്രങ്ങള്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ റബര്‍ ബോര്‍ഡിെൻറ കീഴിലാണ് നടപ്പാക്കുന്നത്. റബറിെനയും കൃഷിെയന്ന പരിഗണനയിൽപെടുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിക്കും. കര്‍ഷകക്ഷേമനിധി ബോര്‍ഡ് രൂപവത്കരണം അന്തിമഘട്ടത്തിലാണ്. പ്രതിമാസ പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിനും കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ബോർഡ് രൂപവത്കരിക്കുക. കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ നിലവില്‍ 3,01,530 കര്‍ഷകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ പ്രതിമാസ പെന്‍ഷന് അര്‍ഹരായ 2,91,659 കര്‍ഷകരുണ്ട്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെ 1,14,436 ഹെക്ടറിലായി 16.4 ലക്ഷം ടണ്‍ പച്ചക്കറി വിളവെടുത്തുവെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.