നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നേമം സ്കൂളുകൾക്ക് മുന്നിലെ അടിപ്പാതയിൽ (അണ്ടർഗ്രൗണ്ട് സബ്വേ) മഴയിൽ വെള്ളം നിറഞ്ഞു. ഇതോടെ സ്കൂളിലേക്കുള്ള വഴിയടഞ്ഞ് കുട്ടികൾ ദുരിതത്തിലായി. ദേശീയപാത നാലുവരിപ്പാതയാക്കിയപ്പോഴാണ് നേമം സ്കൂൾ ജങ്ഷനിൽ അടിപ്പാത നിർമിച്ചത്. എന്നാൽ, അടിപ്പാതയുടെ അശാസ്ത്രീയ നിർമാണം മഴക്കാലത്ത് മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നു. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ അടിപ്പാതക്കടുത്തെ സ്കൂൾ വളപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്തു കളയാൻ രണ്ട് മോട്ടോറുകൾ സ്ഥാപിച്ചു. സ്കൂൾ വളപ്പിൽ സ്ഥാപിച്ച ടാങ്കിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ഓടയിലേക്ക് ഒഴുക്കിവിടാൻ ഉപയോഗിച്ചിരുന്ന രണ്ട് മോട്ടറുകളിൽ വൈദ്യുതി എത്താത്തതാണ് അണ്ടർ ഗ്രൗണ്ട് സബ് വേയിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. അടിപ്പാതയിലെ മഴവെള്ളം സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക് എത്തും. അത് നിറയുമ്പോൾ മോട്ടോറുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തിച്ച് ഓടയിലേക്ക് തള്ളുകയാണ് പതിവ്. എന്നാൽ, മോട്ടോറുകൾ പ്രവർത്തിക്കാതായതോടെ ടാങ്കിൽനിന്ന് വെള്ളം പുറത്തുപോകാതെയായി. സബ്വേയിൽ വെള്ളവും നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.