യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപിച്ചു

തിരുവല്ലം: യുവാവി​െൻറ കുത്തേറ്റ് യുവതിക്ക് പരിക്കേറ്റു. പാച്ചല്ലൂർ ചുടുക്കാട് സ്വദേശിനി ശാലിനിക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി പേത്താടെയാണ് സംഭവം. ശാലിനി പുറത്തിറങ്ങുന്നത് കാത്ത് പതുങ്ങിയിരുന്ന സന്തോഷ് എന്ന യുവാവ് കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. വയറ്റിലാണ് ആദ്യ കുത്തേറ്റത്. രണ്ടാമത് കുത്താൻ ശ്രമിച്ചപ്പോൾ ശാലിനി തടഞ്ഞു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് സ്ഥലത്തെത്തിയാണ് വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രതിക്കായി തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.