ജോസ് കെ. മാണി രാജ്യസഭയിലേക്ക് ഉചിതമായ ആൾ -പി.ജെ. ജോസഫ്

കോട്ടയം: രാജ്യസഭയിലേക്ക് ഉചിതമായ ആൾ വേണമെന്നതിനാലാണ് ജോസ് കെ. മാണിയെ തീരുമാനിച്ചതെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. വെള്ളിയാഴ്ച പകൽ മുഴുവൻ നീണ്ട ചർച്ചക്കൊടുവിൽ രാത്രി 11ന് പാലായിൽ ജോസ് കെ. മാണിയെ രാജ്യസഭ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴാണ് ജോസഫ് നിലപാട് വ്യക്തമാക്കിയത്. തീരുമാനം ഏകകണ്ഠമായിരുന്നു. കെ.എം. മാണിയോ ജോസ് കെ. മാണിയോ സ്ഥാനർഥിയാവണം എന്നായിരുന്നു രാവിലെ മുതൽ എല്ലാവരുടെയും അഭിപ്രായം. ജോസ് കെ. മാണിക്ക് പാർലമ​െൻറ് അംഗം എന്ന നിലയിലുള്ള പ്രവർത്തനം തുടരാനും കഴിയും. കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ല. കോട്ടയം സീറ്റിൽ പരാജയഭീതികൊണ്ടല്ല രാജ്യസഭയിലേക്ക് പോവുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു. രാജ്യസഭ സീറ്റി​െൻറ കാര്യത്തിൽ കോൺഗ്രസിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണുള്ളതെന്നും ജോസഫ് പറഞ്ഞു. പി.ജെ. ജോസഫ്, ജോസ് കെ. മാണിക്ക് ലഡു നൽകി ആഹ്ലാദവും പങ്കുവെച്ചു. എല്ലാ പാർട്ടിയിലും ഭിന്നാഭിപ്രായമുണ്ടാവുമെന്നും തീരുമാനമാണ് പ്രധാനമെന്നും കോൺഗ്രസിലും അത്രയേ ഉള്ളൂവെന്നും കെ.എം. മാണി പറഞ്ഞു. പാർട്ടി പറഞ്ഞത് അനുസരിക്കും -ജോസ് കെ. മാണി കോട്ടയം: പാർട്ടി പറഞ്ഞത് ഉത്തരവാദിത്തത്തോടെ അനുസരിക്കുകയാണെന്ന് ജോസ് കെ. മാണി. ത​െൻറ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല ഇത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തി​െൻറ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ തീരുമാനമെന്നും അേദ്ദഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.