മാനസികവെല്ലുവിളിക്ക് ഇന്ദ്രജാലം ആശ്വാസമായെന്ന് മന്ത്രി ചൈല്‍ഡ് ഡെവലപ്മെൻറ് സെൻററിെൻറ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി തിരുവനന്തപുരം: ഇന്ദ്രജാല പരിശീലനം നേടിയ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡെവലപ്മെൻറ് സെൻറര്‍ നടത്തിയ പഠനത്തിലാണ് ഇന്ദ്രജാല പരിശീലനം നേടിയ 23 കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളില്‍ വലിയമാറ്റം കൊണ്ടുവരാന്‍ സാധിച്ചതായി കണ്ടെത്തിയത്. ഇന്ദ്രജാലാവതരണത്തിലൂടെ ഭിന്നശേഷി കുട്ടികളുടെ മാനസിക ശാരീരിക സാമൂഹിക മേഖലയില്‍ പ്രകടമായ മാറ്റങ്ങളുണ്ടെന്ന് സി.ഡി.സിയിലെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ കോളജ് സി.ഡി.സിയില്‍ നടന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് സി.ഡി.സി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് കൈമാറി. ഇന്ദ്രജാലാഭ്യാസത്തിലൂടെ ഭിന്നശേഷി കുട്ടികള്‍ക്ക് അദ്ഭുതകരമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, ജോയൻറ് ഡി.എം.ഇ അജയകുമാര്‍, എസ്.ഐ.ഡി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്.സഹീറുദ്ദീന്‍, അനുയാത്രാ ബ്രാന്‍ഡ് അംബാസഡേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.