അഞ്ചാലുംമൂട് (കൊല്ലം): പ്ലാസ്റ്റിക് കവറില്‍ ചോരക്കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് മഹാരാഷ്ട്ര ക്വാലാലംപൂര്‍ സ്വദേശിനി മേനക (32)ക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ജനനം മറച്ചുെവച്ചതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെയാണ് കടവൂര്‍ ആണിക്കുളത്ത് ചിറയില്‍ എം.എം നഗറിലെ മേനകയുടെ സഹോദരിയുടെ വാടക വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ലിംഗ നിര്‍ണയം പോലും നടത്താനായിെല്ലന്നും ആന്തരികാവയവങ്ങള്‍ വിശദ പരിശോധനക്ക് അയച്ചതായും എസ്.ഐ ദേവരാജന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.