അന്ത്യോദയ ദ്വൈവാര എക്​സ്​​പ്രസ്​ െട്രയിൻ നാളെ മുതൽ

തിരുവനന്തപുരം: കൊച്ചുവേളി- മംഗളൂരു ജങ്ഷൻ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ് (16355/16356) ശനിയാഴ്ച രാവിലെ 10ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്നും കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പുനലൂർ-ചെങ്കോട്ട േബ്രാഡ്ഗേജ് പാത ശനിയാഴ്ച ഉച്ചക്ക് 1.15 ന് പുനലൂർ റെയിൽവേ സ്റ്റേഷനിൽ രാഷ്ട്രത്തിനു സമർപ്പിക്കുന്ന കേന്ദ്രമന്ത്രിമാർ വൈകുന്നേരം 4.45 ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് അടുത്തദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന െട്രയിൻ അടുത്ത ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. പൂർണമായും റിസർവ് ചെയ്യാത്ത കോച്ചുകളാണ് െട്രയിനിലുണ്ടാവുക. കുഷ്യൻ സീറ്റ്, എൽ.ഇ.ഡി ലൈറ്റ്, മൊബൈൽ- ലാപ്ടോപ് ചാർജിങ് പോയൻറ്, വാട്ടർ പ്യൂരിഫയർ, മോഷണം തടയാനുള്ള സംവിധാനം, ജൈവ ടോയ്ലറ്റ് എന്നിവ അന്ത്യോദയ കോച്ചിലുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.