ഇ-പോസ്: പുതിയ സർവർ വാങ്ങുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ വഴിയുള്ള റേഷൻ ഭക്ഷ്യധാന്യവിതരണം സുഗമമാക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്വന്തമായി സർവർ വാങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. നിയമസഭയിൽ എ.എൻ. ഷംസീർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർവർ വാങ്ങാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വാടക സർവറിലാണ് നിലവിൽ ഇ-പോസ് മെഷീൻ വഴിയുള്ള റേഷൻ വിതരണം. റേഷൻ കാർഡ് ഉടമ കടയിലെത്തി മെഷീനിൽ വിരൽ പതിപ്പിക്കുമ്പോൾ കാർഡിന് അർഹമായ വിഹിതം സ്ക്രീനിൽ തെളിയുന്നതോടൊപ്പം ശബ്ദസന്ദേശവും നൽകുന്നുണ്ട്. ബില്ലിൽ ലഭിക്കുന്ന രേഖപ്പെടുത്തിയ വിഹിതം കൃത്യമായ അളവിൽ ലഭിച്ചിട്ടുണ്ടൊയെന്ന് കാർഡുടമ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.