തിരുവനന്തപുരം: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ശാലക്കെതിരെ 23 വർഷമായി നടന്നുവരുന്ന സമരത്തിെൻറ അനുഭവങ്ങൾ പങ്കുവെച്ച് പ്രഫ. ഫാത്തിമ ബാബുവും സഹപ്രവർത്തകരും. മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകൾ ജോയൻറ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിലാണ് അവർ സംബന്ധിച്ചത്. ചെമ്പ് സംസ്കരണ ശാല ആരംഭിച്ചത് മുതൽ ഇതുവരെയുള്ള നടത്തിയ സമരവും നിയമ പോരാട്ടങ്ങളും അവർ പങ്കുവെച്ചു. ചെമ്പ് സംസ്കരണശാല അടച്ച് പൂട്ടിയതായി സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഇനി തുറക്കില്ലെന്ന് ഉറപ്പ് വരുത്താതെ സമരരംഗത്ത് നിന്നും പിന്മാറില്ല. സമരക്കാർക്കിടയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്. അവരൊന്നും സംഘടനകളുടെ പേരിലല്ല സമരത്തിെൻറ ഭാഗമാകുന്നത്. തൂത്തുക്കുടി നിവാസികൾ എന്ന നിലയിലാണ് സംബന്ധിക്കുന്നത്. സമരക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ പൊലീസും സ്റ്റെർലൈറ്റും ചേർന്ന് ശ്രമം നടത്തുന്നുണ്ട്. അതിനെയൊക്കെ അതിജീവിക്കുമെന്നും അവർ പറഞ്ഞു. ആർ. അജയൻ അധ്യക്ഷത വഹിച്ചു. സമരസമിതിയിലെ എസ്. രാജ, സുരേഷ്, വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ദേശീയ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി ടി. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.