തിരുവനന്തപുരം: ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ഹരജികളില്‍ ഹൈകോടതി തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. സി.ആര്‍. രാമചന്ദ്രന്‍ നഗറില്‍ നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ വർധിപ്പിച്ച പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി ആരോഗ്യസുരക്ഷാ പദ്ധതി ആവിഷ്‌കരിക്കണമെന്നും സമ്മേളനം നിർദേശിച്ചു. 'പി.എഫ് പെന്‍ഷനും അനുബന്ധവിഷയങ്ങളും' വിഷയത്തില്‍ നടന്ന സെമിനാര്‍ കെ. മുരളീധരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. വെച്ചൂച്ചിറ മധു മോഡറേറ്ററായിരുന്നു. കെ.കെ. മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു. കെ.എച്ച്.എം. അഷ്‌റഫ്, പി. ജയനാഥ്, യു. വിക്രമന്‍, കെ.കെ. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് സമാപന സമ്മേളനം മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എസ്.ആര്‍. ശക്തിധരന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.