തിരുവനന്തപുരം: . കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, വിജു കൃഷ്ണൻ, ചെറിയാൻ ഫിലിപ് തുടങ്ങിയവരുടെ പേരാണ് പരിഗണനയിൽ. അതിനിടെ, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ പേരും ഉയർന്നുവന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങൾ കേന്ദ്രനേതൃത്വം തള്ളി. കരീമിനും വിജുവിനും ചെറിയാനും പുറെമ മറ്റൊരാൾകൂടി പട്ടികയിൽ കടന്നുവരാനും സാധ്യതയുണ്ട്. സാംസ്കാരികമേഖലയിൽ നിന്നുള്ളവരാരെങ്കിലും കടന്നുവന്നാലും അതിശയിേക്കണ്ടതില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റിേൻറതാകും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.