ഇതര സംസ്​ഥാന തൊഴിലാളി മരിച്ചനിലയിൽ

കോവളം: വെണ്ണിയൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി മിഥുൻ ചൗധരിയെയാണ് (33) വെണ്ണിയൂരിലെ കുഞ്ചുവീട്ടിൽ വ്യാഴാഴ്ച രാവിലെ 10.30 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരവർഷംമുമ്പ് കെട്ടിടനിർമാണ തൊഴിലാളിയായി വെങ്ങാനൂരിലെത്തിയ ഇയാൾ വെണ്ണിയൂരിലും സമീപപ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്നു. അടുത്തിടെ പുല്ലാന്നിമുക്കിലെ സന്തോഷി​െൻറ ഉടമസ്ഥതയിലുള്ള തടിമില്ലിൽ സഹായിയായി ജോലിയിൽ പ്രവേശിപ്പിക്കുകയും ബന്ധുവായ സുധീർ ചൗധരിക്കൊപ്പം താമസിക്കാൻ വീട് നൽകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ശക്തമായ മഴ കാരണം മിഥുൻ ചൗധരി ഉറങ്ങുകയാണെന്ന് ബന്ധു കരുതി. സമയം 10 കഴിഞ്ഞിട്ടും വിളിച്ചിട്ട് എണീക്കാതായപ്പോൾ സംശയം തോന്നിയ ഇയാൾ നാട്ടുകാരെ വിളിച്ചറിയിച്ചു. കട്ടിലിൽ മരിച്ച് കിടന്ന മിഥു​െൻറ മൂക്കിൽനിന്നും രക്തം വാർന്നൊഴുകിയിരുന്നു. വിഴിഞ്ഞം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.