തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ യുവപഥവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. വിസ്‌ഡം കണിയാപുരം മണ്ഡലം കമ്മിറ്റിയും വിസ്‌ഡം യൂത്ത് മേഖലാ കമ്മിറ്റിയും സംയുക്തമായി പെരുമാതുറ മാടൻവിളയിലെ കറുവാമൂട്ടിൽ സംഘടിപ്പിച്ച പരിപാടി മണ്ഡലം പ്രസിഡൻറ് മൂസാ കരിച്ചാറ ഉദ്ഘാടനം ചെയ്തു. യുവാക്കളെ ലഹരിയിൽനിന്നും മറ്റ് അധാർമിക മാർഗങ്ങളിൽനിന്നും ബോധവത്കരിക്കുന്നതിെൻറ ഭാഗമായുള്ള വിസ്‌ഡം യൂത്തിെൻറ വിഡിയോ പ്രസേൻറഷൻ, പവർപോയൻറ് പ്രസേൻറഷൻ എന്നിവ ഉൾപ്പെടുത്തിയുള്ള 'യുവപഥം' പരിപാടിയിൽ ശുഐബ് കരമന വിഷയം അവതരിപ്പിച്ചു. വിസ്‌ഡം പെരുമാതുറ യൂനിറ്റ് പ്രസിഡൻറ് സാബു കമറുദ്ധീൻ, വിസ്‌ഡം യൂത്ത് കണിയാപുരം മേഖലാ പ്രസിഡൻറ് റാഫി, ജോയൻറ് സെക്രട്ടറി ഷഹീർ സലിം എന്നിവർ സംസാരിച്ചു. Screenshot_2018-06-07-20-02-26.png Shaheer.sm Media wing
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.