മലിനീകരണ നിയന്ത്രണബോർഡ്​ അവാർഡ് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക്

കൊട്ടാരക്കര: മലിനീകരണ നിയന്ത്രണബോർഡി​െൻറ അവാർഡ് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസനും മറ്റ് ജീവനക്കാരും ചേർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്തതാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ അവാർഡിന് അർഹമാക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് താലൂക്ക് ആശുപത്രിക്ക് അവാർഡ് ലഭിക്കുന്നത്. വൈ.എം.സി.എ സ്ഥാപക ദിനാചരണം കൊട്ടാരക്കര: വൈ.എം.സി.എയുടെ 174ാമത് സ്ഥാപകദിനം ജില്ലയിലെ വൈ.എം.സി.എകള്‍ പുനരര്‍പ്പണ പ്രാർഥനാദിനമായി ആചരിച്ചു. സബ് റീജന്‍തല ഉദ്ഘാടനം ചെങ്ങമനാട് വൈ.എം.സി.എയില്‍ ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. സി.ഡി. രാജന്‍ നല്ലില നിര്‍വഹിച്ചു. സബ് റീജ​െൻറ നേതൃത്വത്തില്‍ യൂനിറ്റുകളില്‍ ആരംഭിക്കുന്ന പരിസ്ഥിതി സൗഹാർദ കാമ്പയി​െൻറ ഉദ്ഘാടനം അഖിലേന്ത്യാ നിര്‍വാഹക സമിതിയംഗം കെ.ഒ. രാജുകുട്ടി നിര്‍വഹിച്ചു. സി.പി. ശാമുവേൽ അധ്യക്ഷതവഹിച്ചു. റവ. എ.പി. നോബിള്‍, കെ.കെ. തോമസ്‌, എൽ. ബാബു, കെ. ബാബുകുട്ടി, പി.എ. സജിമോന്‍, ബാബു ഉമ്മന്‍, ബോബി ഇ. ചെറിയാന്‍, സജി ജോണ്‍, എല്‍. തങ്കച്ചന്‍, കെ. അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.