റമദാൻ റിലീഫും ചികിത്സാ സഹായ വിതരണവും

അഞ്ചൽ: ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി, മുസ്ലിം ലീഗ് ഇടമുളയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി, എസ്.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്നു. തടിക്കാട്ടിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം. അൻസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണവും എം. അൻസറുദ്ദീൻ നടത്തി. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് എം.എ. റഹീം റമദാൻ റിലീഫും ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദുനൂബ്കുട്ടി ചികിത്സാസഹായവും വിതരണം ചെയ്തു. ഏറം ജലാലുദ്ദീൻ, വെഞ്ചേമ്പ് അബ്ദുൽ അസീസ്, തടിക്കാട് ജലാലുദ്ദീൻ, പ്രസേനൻ, അബ്ദുൽ അസീസ് തടിക്കാട്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഞ്ചൽ ഇർഷാദ്, ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ശുചീകരിച്ചു അഞ്ചൽ: പരിസ്ഥിതി ദിനാചരണ ഭാഗമായി ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഞ്ചൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ മിനി സിവിൽസ്റ്റേഷൻ പരിസരം ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി. ഗ്രാമപഞ്ചായത്തംഗം ബിന്ദുമുരളി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ മേഖലാ കമ്മിറ്റി സെക്രട്ടറി മൊയ്‌തു അഞ്ചൽ വൃക്ഷത്തൈ നട്ടു. പ്രസിഡൻറ് വൈ. ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർച്ചൽ സജി, വിനോദ് പുത്തയം, അജി, നവാസ്, ഫിലിപ്, നസീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.