കാര്‍ത്തുമ്പി കുടകള്‍ വിപണിയിലേക്ക്

വിപണനോദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു തിരുവനന്തപുരം: അടപ്പാടിയിലെ ആദിവാസി അമ്മമാര്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ വിപണിയിലെത്തി. ഈ സീസണിലെ വിപണനോദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ സെക്രട്ടേറിയറ്റിലെ ചേംബറില്‍ നിര്‍വഹിച്ചു. 2015ലാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പി​െൻറ സാമ്പത്തിക സഹായത്തോടെ ആദിവാസി ഊരുകളിലെ സ്ത്രീകൾക്കായി കുട നിര്‍മാണത്തിൽ പരിശീലനം ആരംഭിച്ചത്. ആദിവാസി കൂട്ടായ്മയായ തമ്പ് ആണ് മുന്‍കൈയെടുത്തത്. 40 സ്ത്രീകള്‍ കുട നിർമാണത്തില്‍ ഏര്‍പ്പെടുന്നു. ഒരു കുട നിർമിച്ചാൽ 50 രൂപ ലഭിക്കും. ദിവസം ഒരാള്‍ക്ക് 500 മുതല്‍ 750 രൂപ വരെ പ്രതിഫലം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതിഫലം വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 1500 കുടകള്‍ വിറ്റു. ത്രിതല പഞ്ചായത്തുകള്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, വിവിധ സംഘടനകള്‍, എം.എല്‍.എമാര്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്നിവിടങ്ങളില്‍നിന്ന് കാര്‍ത്തുമ്പി കുടകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. www.karthumbi.com ലൂടെ ഒാൺലൈനായി ഓര്‍ഡര്‍ നല്‍കാം. ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി പ്രവര്‍ത്തകനായ രാഹുല്‍ചന്ദ്രനെ ബന്ധപ്പെട്ടാലും ലഭിക്കും. ഫോണ്‍: 9447699390.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.