പഠന ബോധവത്​കരണവും അവാർഡ് വിതരണവും

വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്ങി​െൻറയും നേതൃത്വത്തിൽ ഞായറാഴ്ച ദിശാബോധം പഠന ബോധവത്കരണവും അവാർഡ് വിതരണവും സംഘടിപ്പിക്കും. രാവിലെ 10ന് ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന പരിപാടി ഇ.എം. നജീബ് ഉദ്ഘാടനം ചെയ്യും. ഉപരിപഠനവും തൊഴിൽസാധ്യതകളും എന്ന വിഷയത്തിൽ മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പൽ അലക്സ് രാജു ബാലനും എസ്. കിഷോറും സംസാരിക്കും. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിക്കും. ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം പാലോട്: നന്ദിയോട് സർക്കാർ ഹോമിയോ ഡിസ്പെൻസറി മോഡൽ ഹോമിയോ ഡിസ്പെൻസറിയായി ഉയർത്തിയതി​െൻറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. നന്ദിയോട് പഞ്ചായത്ത് പ്രസിഡൻറ് ദീപാ സുരേഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ കുമാരി എസ്. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സി.എസ്. പ്രദീപ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാ ജയപ്രകാശ്, ജി.ആർ. പ്രസാദ്, ജി. ബിന്ദു, ഷീജാ പ്രസാദ്, പി.എസ്. പ്രഭു, ബി. സുശീലൻ, പഞ്ചായത്ത് സെക്രട്ടറി എസ്. മനോജ് എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം. ഉദയകുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.