റോഡിലേക്ക് ചാഞ്ഞ മരങ്ങൾ അപകടം സൃഷ്​ടിക്കുന്നു

കല്ലമ്പലം: പുതുശ്ശേരിമുക്ക്, കയ്പ്പടക്കോണം, മൂഴക്കപ്പൊതി മേഖലകളിൽ മരങ്ങളും ചില്ലകളും ചാഞ്ഞുകിടക്കുന്നത് അപകടം സൃഷ്ടിക്കുന്നതായി പരാതി. മരങ്ങൾ വീണ് വൈദ്യുതി മുടക്കവും ഗതാഗതതടസ്സവും ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന ആക്ഷേപവും ശക്തമാണ്. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസവും പുതുശ്ശേരിമുക്ക്-മൂഴക്കപ്പൊതി റോഡിൽ മരം കടപുഴകി മൂഴക്കപ്പൊതിമേഖലയിൽ വൈദ്യുതി മുടക്കവും ഗതാഗതതടസ്സവുമുണ്ടായി. കൈപ്പടക്കോണം ട്രാൻസ്ഫോമിന് സമീപം തെങ്ങ് ഏതുനിമിഷവും കടപുഴകി വീഴുന്ന അവസ്ഥയിലാണ്. നിരവധി റബർ മരങ്ങളും ചില്ലകളും വൈദ്യുത ലൈനിൽ ചാഞ്ഞുകിടന്നിട്ടും കെ.എസ്.ഇ.ബി അധികൃതരും ഇത് അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ദുആ മജ്ലിസും സനദ് വിതരണവും വർക്കല: ഇടവ തോട്ടിനക്കര മുഹിയുദ്ദീൻ മസ്ജിദ് തഹ്ഫീളുൽ ഖുർആൻ കോളജിലെ സനദ് വിതരണം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പതിന് ഇ.എം. ഷാജിറുദ്ദീൻ ദാഈ നയിക്കുന്ന പഠന ക്ലാസ്. ഉച്ചക്ക് നടക്കുന്ന സനദ് വിതരണം വർക്കല മന്നാനിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിക്കും. വൈകീട്ട് സ്വലാത്ത് മജ്ലിസും ദുആയും നടക്കും. തേക്ക് വീണ് വീട് തകർന്നു കിളിമാനൂർ: തേക്ക് വീണ് വീട് തകർന്നു. പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ പാപ്പാല ചക്കുടി ജി.എസ് ഭവനിൽ ഗോപിനാഥൻ നായരുടെ വീടി​െൻറ മുകളിലേക്കാണ് സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മുറിഞ്ഞുവീണത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ആളപായമില്ല. വീടി​െൻറ മേൽക്കൂരയും ഭിത്തിയും ഓടും തകർന്നു. വില്ലേജ് ഒാഫിസർ ചന്ദ്രമോഹൻ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.