ആറ്റിങ്ങല്‍: പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോയാല്‍ സാധാരണക്കാരെൻറ മക്കളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഇല്ലാതാകുമെന്ന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആറ്റിങ്ങല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാജ്യാന്തരനിലവാരത്തിലുള്ള ബഹുനിലമന്ദിരത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിെൻറ ചരിത്രത്തിലാദ്യമായാണ് പൊതുവിദ്യാലയങ്ങള്‍ക്കായി ഒരു സര്‍ക്കാര്‍ ഇത്രയും തുക ചെലവിടുന്നത്. സാധാരണക്കാരെൻറ മക്കള്‍ക്ക് പുതിയ കാലം ആവശ്യപ്പെടുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരെ അനുമോദിച്ചു. എ.സമ്പത്ത് എം.പി, നഗരസഭാധ്യക്ഷന്‍ എം. പ്രദീപ്, സി. പ്രദീപ്, ഡി.ഇ.ഒ ധന്യ.ആര്‍.കുമാര്‍, ആര്‍.രാമു, സി.എസ്. ജയചന്ദ്രന്‍, ഫിറോസ് ലാല്‍, ആറ്റിങ്ങല്‍ ജി. സുഗുണന്‍, എ.എം. സാലി, കോരാണി സനില്‍, ഡി.എസ്. വിജയരാജ്, എസ്. അനില്‍കുമാര്‍, ടി.ടി. അനിലാറാണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.