നെടുമങ്ങാട്: ആനാട്ടും പരിസരത്തും ആര്‍.എസ്.എസ്-ബി.ജെ.പി അക്രമിസംഘം നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നാടിനെ കലാപ കലുഷിതമാക്കാനുള്ള കുടില ശ്രമങ്ങളാണ് നടത്തുന്നത്. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ഏതാനും നാളുകളായി ശ്രമം നടക്കുന്നു. ചൊവ്വാഴ്ച രാത്രി സി.പി.എം ആനാട് ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരേ നടന്ന ആക്രമണവും മരുതുംകോണത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകെൻറ കാര്‍ അഗ്നിക്കിരയാക്കിയ സംഭവവും ഏരിയാ കമ്മിറ്റി അംഗത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചതും ഇതിെൻറ ഭാഗമാണ്. അക്രമികളെ എത്രയുംേവഗം നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി ആര്‍. ജയദേവന്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനജീവിതം തകർത്ത് കലാപഭൂമിയാക്കാനുള്ള സി.പി.എം-ബി.ജെ.പി നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. പ്രദശത്ത് കുറച്ചുനാളായി സാമൂഹികവിരുദ്ധർ അഴിഞ്ഞാടുകയാണ്. അക്രമങ്ങളിൽ നെടുമങ്ങാട് പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നത് പൊലീസ് സംവിധാനത്തിെൻറ ഗുരുതരവീഴ്ചയാണ് കാണിക്കുന്നത്. ഇരു പാർട്ടികളും ആയുധം താഴെവെക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.