വെള്ളനാട്: മിത്രനികേതൻ പീപിൾസ് കോളജിൽ ഒരുവർഷം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ടർണർ, വെൽഡിങ്, ഗ്രാഫിക് ഡിസൈൻ (കമ്പ്യൂട്ടർ), കാർപൻററി . തൊഴിൽ പരിശീലനത്തിന് പുറമേ നേതൃപാടവവും ആശയവിനിമയ ശേഷിയും വളർത്തുന്നതിനായി ക്ലാസുകളും സ്പോക്കൺ ഇംഗ്ലീഷ്, മ്യൂസിക്ക്, യോഗ, സ്പോർട്സ് എന്നിവയിലും പരിശീലനവും നൽകും. എസ്.എസ്.എൽ.സി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഏതെങ്കിലും ഒരു കോഴ്സിൽ പ്രവേശിക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ. 9387882769. രജതജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം കാട്ടാക്കട: ക്രിസ്തുകൃപാശ്രമത്തിെൻറ രജതജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച മുതൽ ആരംഭിക്കും. 10ന് വൈകീട്ട് 4ന് ആഘോഷപരിപാടികൾ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് എ. ധർമരാജ് റസാലം ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി അധ്യക്ഷത വഹിക്കും. ആശ്രമത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എയും പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന ജ്ഞാനപുരി ലൈബ്രറിയുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എയും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.