ചന്തയിൽ വാഹനങ്ങൾ കയറ്റുന്നത് കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

വെഞ്ഞാറമൂട്: വാമനപുരം ചന്തയിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ കയറ്റുന്നതുമൂലം ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്ത നടക്കുന്നത്. തിരക്കിനിടയിലൂടെ സാധനങ്ങൾ കയറ്റാനും ഇറക്കാനും വാഹനങ്ങൾ വരുന്നതാണ് പ്രശ്നം. നിരവധിതവണ നിരത്തി െവച്ചിരിക്കുന്ന സാധനങ്ങൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറിയതുമൂലം കച്ചവടക്കാർക്ക് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇതേചൊല്ലി തർക്കങ്ങളും പതിവാണ്. പലതവണ പഞ്ചായത്തധികാരികളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് കച്ചവടക്കാരും നാട്ടുകാരും പറയുന്നു. തിരക്ക് കഴിഞ്ഞശേഷം മാത്രം വാഹനങ്ങൾ ചന്തയ്ക്കകത്ത് കയറ്റാനുള്ള ക്രമീകരണമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.