തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയുമാണ് കേരളം കണ്ട ഏറ്റവുംമികച്ച കച്ചവടക്കാരെന്നും രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയാൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും പി.സി. ജോർജ്. ചെങ്ങന്നൂരിൽ ഇവരെ കൂടെക്കൂട്ടിയതിനാലാണ് യു.ഡി.എഫിന് വോട്ട് കുറഞ്ഞത്. അടുത്തതവണ പാലായിൽ മാണി ജയിക്കില്ല. തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന ഒരു എം.എൽ.എ ഉണ്ടെന്നും അതുദ്ദേശിച്ചാകും മുഖ്യമന്ത്രി സഭയിൽ തീവ്രവാദത്തെ കുറിച്ച് പറഞ്ഞതെന്നും ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതരത്വത്തിന് പാരെവച്ച ആളാണ് അബ്ദുന്നാസിർ മഅദ്നി. അയാൾ വർഗീയവാദിയാണ്. ബാക്കി വകുപ്പുകളിൽ പാസ്മാർക്ക് നൽകാൻ കഴിയുന്ന ഈ സർക്കാറിെൻറ പൊലീസ് ഭരണത്തിന് വട്ടപ്പൂജ്യം മാത്രമേ നൽകാൻ സാധിക്കൂ. ഡി.ജി.പി ലോക്നാഥ് ബെഹ്റയെ വാർധക്യകാല പെൻഷൻ കൊടുത്ത് ഇരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.