തിരുവനന്തപുരം: വരാപ്പുഴ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് സഭക്കകത്തും പുറത്തും ചെയറിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വരാപ്പുഴ കസ്റ്റഡി മരണം ഹൈകോടതി പരിഗണനയിലാണ്. കോടതിയിൽ നടക്കാനിരിക്കുന്ന വാദങ്ങളെ സ്വാധീനിക്കാവുന്ന ചർച്ച സഭയിലുണ്ടാകുന്നത് ഉചിതമായിരിക്കില്ലെന്ന ബോധ്യത്തിെൻറ അടിസ്ഥാനത്തിൽ ചട്ടവും കീഴ്വഴക്കങ്ങളുടെയും പിൻബലത്തിലാണ് അനുമതി നിഷേധിച്ചത്. 2016 ഫെബ്രുവരി 10,16 തീയതികളിൽ സമാന സാഹചര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അന്നത്തെ സ്പീക്കർ നിഷേധിച്ചിരുെന്നന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.