നീലക്കുറിഞ്ഞിയെ പുൽകാനെത്തുക എട്ടുലക്ഷത്തിലേറെ സഞ്ചാരികൾ

തിരുവനന്തപുരം: നീലക്കുറിഞ്ഞി വസന്തത്തി​െൻറ വരവറിയിച്ച് മൂന്നാര്‍ മലനിര പൂത്തുലയുമ്പോള്‍ എട്ടു ലക്ഷത്തിലേറെ വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ ടൂറിസം വകുപ്പ്. ജൂലൈ-ഒക്ടോബർ മാസങ്ങളാണ് നീലക്കുറിഞ്ഞി സീസൺ. 12 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മൂന്നാറില്‍ സീസണ്‍ വീണ്ടും എത്തുന്നത്. ഒരു വ്യാഴവട്ടക്കാലത്തിനിടെ ഒരിക്കലേ നീലക്കുറിഞ്ഞി പൂവിടൂ. 2006ലായിരുന്നു ഒടുവിൽ ഈ പ്രകൃതിവിസ്മയം. രാജ്യത്ത് കണ്ടെത്തിയ 46 ഇനം സ്‌ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളിലുണ്ട്. നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തുനില്‍ക്കുന്ന സീസണാണ് മൂന്നാർ സന്ദര്‍ശനത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. 2017ൽ 6,28,427 സഞ്ചാരികളാണ് എത്തിയത്. സഞ്ചാരികൾക്ക് സൗകര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് ടൂറിസം വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.