ഗ്രാറ്റ്വിറ്റി നിയമം കർശനമായി നടപ്പാക്കണം -കെ.പി. രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാറ്റ്വിറ്റി നിയമം കർശനമായി നടപ്പാക്കണമെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി ജില്ലാ കൺവെൻഷൻ ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് മിനിമം കൂലി 600 രൂപയാക്കി ഉത്തരവിറക്കി ഇന്ത്യക്കാകെ മാതൃക കാട്ടി ഇടതുമുന്നണി സർക്കാർ ആ തുക വിവിധ മേഖലകളിലായി പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻറ് പട്ടം ശശിധരൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. സി.പി.െഎ ദേശീയ കൗൺസിൽ അംഗം എൻ. രാജൻ, സോളമൻ െവട്ടുകാട്, പള്ളിച്ചൽ വിജയൻ, മനോജ് ബി. ഇടമന, പൂവച്ചൽ ഷാഹുൽ, പി.എസ്. നായിഡു, പേട്ട രവീന്ദ്രൻ, ഡി. അരവിന്ദാക്ഷൻ, സി.കെ. സിന്ധുരാജൻ, എം. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.