അഞ്ചാലുംമൂട്: രണ്ടുദിവസം പ്രായമുള്ള ചോരക്കുഞ്ഞിെൻറ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍. തൃക്കടവൂര്‍ ആണിക്കുളത്ത് ചിറക്ക് സമീപം എം.എം നഗര്‍ 135ാം നമ്പർ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസ്രാവവുമായി കൊല്ലം വിക്ടോറിയ ആശുപത്രിയിലത്തെിയ മഹാരാഷ്ട്ര സ്വദേശിനി പൊലീസ് നിരീക്ഷണത്തിലാണ്. കടവൂര്‍ സ്വദേശി പ്രിന്‍സും മഹാരാഷ്ട്ര സ്വദേശിനിയായ ഭാര്യയുമാണ് വാടകവീട്ടിൽ താമസിക്കുന്നത്. മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശിനിയും പ്രിന്സിെൻറ ഭാര്യാസഹോദരിയുമായ മേനക (34) മേയ് 28ന് ഇവിടെയെത്തി ഇവർക്കൊപ്പം കഴിയുകയായിരുന്നു. ഇവര്‍ പൂര്‍ണ ഗര്‍ഭിണിയായിരുെന്നന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പ്രസവം നടന്നതായി അറിഞ്ഞത്. അഞ്ചാലുംമൂട് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിെൻറ മൃതദേഹം വീടിന് പിന്നിൽ പ്ലാസ്റ്റിക് കവറിലാക്കിയനിലയില്‍ കണ്ടെത്തിയത്. പൊലീസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന യുവതി, പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് പൊലീസിനോട് പറഞ്ഞത്. തഹല്‍സിദാര്‍ ജോണ്സെൻറ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റി. വിരലടയാള വിദഗ്ധരും അഞ്ചാലുംമൂട് പൊലീസും തെളിവെടുത്തു. ചോദ്യംചെയ്യാൻ പ്രിന്‍സിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.