കൊല്ലം: കെവിൻ ജോസഫിെൻറ ജാതിക്കൊലയുടെ പശ്ചാത്തലത്തിൽ എല്ലാ മതത്തിലും നിലനിൽക്കുന്ന ജാതി വിവേചനത്തിനും അവകാശ നിഷേധത്തിനുമെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്നതിനും പ്രഷോഭപരിപാടികൾക്കും നിയമനടപടികൾക്കുമായി വിവിധ ദലിത്-ദലിത് ൈക്രസ്തവ, അൽമായ സംഘടനകളുടെയും ആത്മീയ നേതാക്കളുടെയും സംസ്ഥാനതലയോഗം ഇൗമാസം ഒമ്പതിന് കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപം വിശ്വഹിന്ദുപരിഷത്ത് ഹാളിൽ ചേരുമെന്ന് കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി പി.ജി. പ്രകാശും ദലിത് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഫയസ് ജോസഫും അറിയിച്ചു. സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.