'ഭവന സമുന്നതി'പദ്ധതിയില്‍ ആനുകൂല്യം 250 പേര്‍ക്ക് മാത്രം; അരലക്ഷത്തോളം അപേക്ഷകള്‍ തള്ളി

klg ........... p2 അഞ്ചാലുംമൂട് (കൊല്ലം): മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഭവന പുനരുദ്ധാരണത്തിന് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ആവിഷ്കരിച്ച ഭവന സമുന്നതി പദ്ധതിയിലേക്ക് ലഭിച്ച അരലക്ഷത്തോളം അപേക്ഷകള്‍ തള്ളി. ഭവനസമുന്നതി പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കഴിഞ്ഞവർഷം സെപ്റ്റംബര്‍ 30 ആയിരുന്നു. തിരുവനന്തപുരത്തെ ഓഫിസില്‍ നേരിട്ടോ തപാല്‍ വഴിയോ ആണ് അപേക്ഷ സ്വീകരിച്ചത്. അര്‍ഹരിലേറെയും അവസാന നിമിഷമാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. ഇക്കാര്യം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ അവധിദിനങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ ലഭിേക്കണ്ട കാലതാമസവും കാരണം സ്പീഡ് പോസ്റ്റ് വഴിയും രജിസ്റ്റേര്‍ഡായുമാണ് പലരും അയച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, രണ്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍, വിധവകള്‍, ഒറ്റക്ക് താമസിക്കുന്നവര്‍, രോഗബാധിതര്‍ തുടങ്ങിയവരിൽ ജീര്‍ണാവസ്ഥയിലായ ഭവനങ്ങള്‍ ഉള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയാണിത്. തുക തിരിച്ചടയ്ക്കേണ്ടതില്ല. മുന്നാക്ക ക്ഷേമ കോര്‍പറേഷൻ വെബ്സൈറ്റിൽനിന്നാണ് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടിയിരുന്നത്. അപേക്ഷയില്‍ ജനപ്രതിനിധികള്‍ സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ സത്യവാങ്മൂലം നല്‍കിയ ചില ജനപ്രതിനിധികള്‍ വഴിയാണ് പദ്ധതിയെപ്പറ്റി പലരും അറിഞ്ഞത്. 4.4 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിയില്‍ പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക. ലഭിച്ച അപേക്ഷയില്‍ വരുമാന സര്‍ട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തില്‍ 250 വീടുകള്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കൂവെന്ന് അധികൃതര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. 17,500 രൂപയില്‍ താഴെ വരുമാനമുള്ളതെന്ന് വില്ലേജ് ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെയാണ് െതരഞ്ഞെടുത്തതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. ഇതിൽ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 250 പേർക്കുള്ള ആനുകൂല്യം ഓണത്തിനു മുമ്പ് നല്‍കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.