കുണ്ടറ: കക്കൂസ് ടാങ്കിൽ കാൽവഴുതി വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു. നെടുമ്പന ജയാഭവനിൽ വർഗീസിെൻറ ഭാര്യ ജെയിനമ്മ ആണ് (71) അപകടത്തിൽപെട്ടത്. 25 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇവർ വീണത്. കുഴിയുടെ മുകൾ ഭാഗം ഇടിഞ്ഞു വീണുകൊണ്ടിരുന്നതിനാൽ ഹെൽമറ്റ് ധരിപ്പിച്ച് ഏണി വഴിയാണ് കരക്കെത്തിച്ചത്. ഫയർമാൻ ഗോപകുമാറാണ് കുഴിയിൽ ഇറങ്ങിയത്. സ്റ്റേഷൻ ഓഫിസർ അനിയൻകുഞ്ഞ്, ലീഡിങ് ഫയർമാൻ ഉദയകുമാർ, ഫയർമാൻമാരായ കൃഷ്ണകുമാർ, സഞ്ജയൻ, അനിൽകുമാർ, സലിം, സോബേഴ്സ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വയോധികക്ക് നിസ്സാര പരിക്ക് പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.