സൗഹൃദം നടിച്ച് പീഡനവും തട്ടിപ്പും; യുവമോർച്ച നേതാവ് അറസ്​റ്റിൽ

ചവറ: നവമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസിൽ യുവമോർച്ച നേതാവ് പൊലീസ് പിടിയിൽ. യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയംഗം തേവലക്കര സ്വദേശി രാജേഷ് കുമാറാണ് തെക്കുംഭാഗം പൊലീസി​െൻറ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രാജേഷ് ഒമാനിൽ ജോലിചെയ്തിരുന്ന കാലത്ത് തേവലക്കര സ്വദേശിയും ഭർതൃമതിയുമായ യുവതിയുമായി സൗഹൃദത്തിലായി. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും വളർന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടർന്നു. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് യുവതിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതിനിടെ, രാജേഷ് യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഏഴ് ലക്ഷത്തിലേറെ രൂപ രാജേഷ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും ത​െൻറ എ.ടി.എം കാർഡ് ഉൾപ്പെടെ രാജേഷി​െൻറ കൈവശമാണെന്നും പരാതിയിൽ യുവതി പറയുന്നു. തെക്കുംഭാഗം എസ്.ഐ രാജീവി​െൻറ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്. കുറ്റിവട്ടം അഡീഷനൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.