കൊല്ലം: പള്ളികൾക്കും സ്ഥാപനങ്ങൾക്കും പുറമേ, റോഡരികിലും മറ്റും നോമ്പുതുറ വിഭവങ്ങളുമായി ചെറുസംഘങ്ങൾ സജീവം. ചിന്നക്കട ഉഷാ തിയറ്ററിന് സമീപം യാത്രക്കാർ, കച്ചവടക്കാർ ഉൾപ്പെടെ ദിവസവും നോമ്പുതുറ ഒരുക്കുകയാണ് ഒരു സംഘം ചെറുപ്പക്കാർ. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ കടകളിലെ ജീവനക്കാർ, ഇവിടത്തെ ഫുട്പാത്ത് കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ എന്നിവർ ചേർന്നാണ് നോമ്പുതുറ ഒരുക്കുന്നത്. ഈത്തപ്പഴം, സേമാസ, വിവിധയിനം പഴവർഗങ്ങൾ, കിണ്ണത്തപ്പം, ജ്യൂസ്, ചായ തുടങ്ങിയ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്. ഷഫീഖ്, ഇല്യാസ്, അലി, സിയാദ്, അജീർ, സുൽഫി, സമദ് ചെമ്മാട്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.