തിരുവനന്തപുരം: തൂത്തുക്കുടിയിൽ ചെമ്പ് സംസ്കരണശാലക്കെതിരെ സമരംചെയ്യുന്നവർക്കൊപ്പം സർക്കാറും മാധ്യമങ്ങളും ഉണ്ടായിരുന്നില്ലെന്ന് സമരസമിതിയിലെ കൃഷ്ണമൂർത്തി കിട്ടു. കേരളത്തിലെ മാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വലിയപിന്തുണയാണ് ഇപ്പോഴത്തെ ശക്തി. 'വിനാശവികസനവും പ്രതിരോധത്തിൻറ പുനർചിന്തയും' വിഷയത്തിൽ 'കേരളീയം' ഗാന്ധിഭവനിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്പ് സംസ്കരണശാല പൂട്ടലും തുറക്കലും പുതിയ കാര്യമില്ല. ചെമ്പ് സംസ്കരണ ശാല ആരംഭിച്ചത് മുതൽ സമരം തുടങ്ങിയതാണ്. വെള്ളവും മണ്ണും മലിനീകരിക്കാൻ അനുവദിക്കില്ലെന്നാണ് സ്റ്റെർലൈറ്റ് ശാല ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി പറഞ്ഞത്. എന്നാൽ, വെള്ളവും മണ്ണും മാത്രമല്ല, കടലും കാറ്റും മലിനീകരിക്കപ്പെട്ടു. അർബുദ മരണം സാധാരണമായി. ഇൗ സാഹചര്യത്തിലാണ് ഉൽപാദനം ഇരിട്ടിയാക്കാൻ നീക്കം നടന്നത്. അതോടെ തൂത്തുക്കുടി ഇല്ലാതാകുമെന്ന തിരിച്ചറിവിലാണ് ജനങ്ങൾ സമരത്തിനിറങ്ങിയതെന്ന് അേദ്ദഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡംഗം കെ.എൻ. ഹരിലാൽ, കുടങ്കുളം ആണവവിരുദ്ധ സമിതിയുടെ ഡോ.എസ്.പി. ഉദയകുമാർ, ജയശീലൻ രാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.