കോൺഗ്രസിന്​ മതേതര വോട്ടുകൾ നഷ്​ടമായി -ഡീൻ കുര്യാക്കോസ്​

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുതൽ മതേതര വോട്ടുകൾ കോൺഗ്രസിന് നഷ്ടമായതായി യൂത്ത് േകാൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നഷ്ടം തിരിച്ചുപിടിക്കാൻ ശ്രമിച്ചില്ല. അത് ആവർത്തിച്ചതാണ് ചെങ്ങന്നൂരിലെ പരാജയത്തിനു കാരണം. ചെങ്ങന്നൂരിൽ സംഘടനാപരമായും പരാജയപ്പെട്ടു. ഇക്കാര്യം നേതൃത്വം പരിഗണിക്കണം. രാജ്യസഭയിലേക്ക് സീനിയർ നേതാക്കെള വീണ്ടും പരിഗണിക്കുന്നത് ശരിയല്ല. പുതുമുഖത്തെ അയക്കണമെന്നാണ് അഭിപ്രായം. രാജ്യസഭാ ഉപാധ്യക്ഷ പദവി നിലനിർത്താൻ മാത്രമായി ഒരാളെ അയക്കേണ്ടതില്ല. ഉപാധ്യക്ഷ പദവി അനിവാര്യമല്ല. പൊതു തെരഞ്ഞെടുപ്പുകളിെല വിജയമാണ് പ്രധാനം. കെവിൻ വധത്തിൽ ഡി.വൈ.എഫ്.െഎക്ക് ബന്ധമുണ്ട്. കൊല്ലം, കോട്ടയം ജില്ലകളിലെ നേതാക്കൾ പൊലീസിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകമാണത്. മാന്നാനം സഹകരണ ബാങ്ക് ജീവനക്കാരനായ ഡി.വൈ.എഫ്.െഎ നേതാവും കേസിൽ പിടിയിലായ നിയാസുമായി 26ന് രാവിലെ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സി.സി ടി.വിയിലുണ്ട്. ഇത് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെെട്ടങ്കിലും തുടർനടപടിയില്ല. 15 ദിവസംവരെ മാത്രമേ ദൃശ്യങ്ങൾ ഉണ്ടാകൂവെന്നതിനാൽ ബോധപൂർവം തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നന്തൻകോട് ദേവസ്വം ബോർഡ് ജങ്ഷനിൽ നിർമിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഒാഫിസി​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ 10.30ന് അഖിലേന്ത്യ പ്രസിഡൻറ് കേശവ്നന്ദ് യാദവ് നിർവഹിക്കും. കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഒാഫിസ് മേഖല ഒാഫിസായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.