പന്മന ഒാർമയായി

തിരുവനന്തപുരം: നല്ല ഭാഷക്കായി അന്ത്യശ്വാസം വരെ തൂലിക ചലിപ്പിച്ച പ്രഫ. പന്മന രാമചന്ദ്രൻ നായർ ഇനി ഒാർമ. മലയാളഭാഷയുടെ കാവലാളിന‌് കേരളം കണ്ണീരോടെ വിടചൊല്ലി. ബുധനാഴ‌്ച വൈകീട്ട‌് നാലിന‌് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ‌്കാരം. മൂത്ത മകൻ ഹരീന്ദ്രകുമാർ അന്ത്യകർമങ്ങൾ നിർവഹിച്ചു. വഴുതക്കാട്ടെ വസതിയിലും തൈക്കാട‌് ശാന്തികവാടത്തിലും പൊതുദർശനത്തിനു െവച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ സാധാരണക്കാരായ ഭാഷാസ‌്നേഹികൾ മുതൽ സാമൂഹിക-സാംസ‌്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെയെത്തി. അസുഖബാധിതനായി കിടപ്പിലായിരുന്ന പന്മന ചൊവ്വാഴ്ച രാത്രി 8.30 നാണ് വഴുതക്കാട്ടെ വീട്ടിൽ അന്തരിച്ചത്. വഴുതക്കാടുള്ള പന്മനയുടെ വസതിയായ 'കൈരളി'യിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, മാത്യു ടി. തോമസ‌്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല, എ. സമ്പത്ത‌് എം.പി, എം.എൽ.എമാരായ ഐ.ബി. സതീഷ‌്, വിജയൻ പിള്ള, മുല്ലക്കര രത‌്നാകരൻ, സി. ദിവാകരൻ, മേയർ വി.കെ. പ്രശാന്ത‌്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഹരിതകേരളം മിഷൻ വൈസ‌്ചെയർപേഴ‌്സൺ ടി.എൻ. സീമ, സി.പി.ഐ നേതാവ‌് പന്ന്യൻ രവീന്ദ്രൻ, സാഹിത്യകാരന്മാരായ പ്രഭാവർമ, പിരപ്പൻകോട‌് മുരളി, ജോർജ‌് ഓണക്കൂർ, പ്രഫ.എം.ജി. ശശിഭൂഷൺ, പ്രഫ. അലിയാർ, കെ. ജയകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.