തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ച് പരാതി അറിയിക്കുന്നതിന് പരിഷ്കരിച്ച പരാതിപരിഹാര സെൽ കവടിയാർ കെ.എസ്.ടി.പി ഓഫിസിൽ പ്രവർത്തിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ പൊതുജനങ്ങൾക്ക് 18004257771 നമ്പറിലേക്ക് ടോൾഫ്രീ ആയി ജീവനക്കാരെ നേരിട്ട് വിളിച്ച് പരാതി അറിയിക്കാം. വ്യാഴാഴ്ച വൈകീട്ട് നാലുമുതൽ അഞ്ചുവരെ മന്ത്രി ജി. സുധാകരനെ വിളിച്ച് പരാതി പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.