ബോണക്കാട്​ കുരിശുമല സംഘർഷം: ​െഎ.ജി അന്വേഷിക്കണമെന്ന്​ ന്യൂനപക്ഷ കമീഷൻ

തിരുവനന്തപുരം: കഴിഞ്ഞ ജനുവരിയിൽ ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ നടന്ന പൊലീസ് നടപടി സംബന്ധിച്ച് ഐ.ജി റാങ്കിെല ഉദ്യോഗസ്ഥൻ അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ചെയർമാൻ പി.കെ. ഹനീഫ ഉത്തരവ് നൽകിയത്. ബോണക്കാട് റെക്ടർ റവ. ഫാ. ഡെന്നീസ് മന്നൂർ നൽകിയ പരാതിയിലാണ് നടപടി. നെയ്യാറ്റിൻകര ലാറ്റിൻ രൂപതയുടെ കീഴിൽ വിശ്വാസികൾ ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര പുറപ്പെട്ടപ്പോൾ സാമൂഹികവിരുദ്ധർ വിശ്വാസികളെ അസഭ്യംപറഞ്ഞ് പ്രകോപനം സൃഷ്ടിച്ചെന്നും പൊലീസ് നിഷ്കരുണം തല്ലിച്ചതച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീകളെ ആൺ പൊലീസുകാർ ഉപദ്രവിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നൽകിയത്. ഗൗരവത്തോടെ അന്വേഷണം നടത്താതെ തയാറാക്കിയ റിപ്പോർട്ട് സ്വീകരിക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചാണ് െഎ.ജി തല അന്വഷണത്തിന് ഉത്തരവ്. ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.