കൊട്ടാരക്കര: പരിസ്ഥിതി ദിനത്തില്‍ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കുന്ന മൂന്ന് പദ്ധതികള്‍ക്ക് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ദീപ ഉദ്ഘാടനം നിർവഹിച്ചു. അത്യുല്‍പാദനശേഷിയുള്ള പതിനായിരം കശുമാവിന്‍ തൈകള്‍ കശുവണ്ടി വികസന കോര്‍പറേഷെൻറയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തൊടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും നട്ടുപിടിപ്പിച്ചു. അംഗൻവാടി കുട്ടികൾക്കും സ്കൂള്‍ കുട്ടികൾക്കും ജൈവ പച്ചക്കറി നൽകുന്നതിനും കുട്ടികള്‍ക്ക് കൃഷിയില്‍ അഭിരുചി വർധിപ്പിക്കുന്നതിനും ബ്ലോക്കിനുകീഴിലെ വിവിധ സ്കൂളുകളിലും അംഗൻവാടികളിലും ജൈവ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു. ഇതിനുപുറമെ കേരകൃഷി പ്രോത്സാഹനത്തിെൻറ ഭാഗമായി മികച്ചയിനം തെങ്ങിന്‍ തൈകള്‍ ബ്ലോക്ക് കോമ്പൗണ്ടില്‍ നട്ട് ഡ്രിപ് ഇറിഗേഷനിലൂടെ പരിപാലിക്കുന്ന പദ്ധതിക്കും തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനില്‍ ടി. ഡാനിയേല്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ജോണ്‍സണ്‍, ക്ഷേമകാര്യകമ്മിറ്റി ചെയര്‍മാന്‍ ആര്‍. രേണുക, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ചന്ദ്രകുമാരി, അംഗം രത്നമണി, സെക്രട്ടറി ആര്‍. വിഷ്ണു എന്നിവർ സംസാരിച്ചു. വിരമിക്കുന്നവരുടെ തുടർജീവിതം പൊതുസമൂഹത്തിന് പ്രയോജനപ്പെടണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി അഞ്ചൽ: സർവിസിൽനിന്ന് വിരമിക്കുന്നവർ തങ്ങളുടെ തുടർ ജീവിതം സമൂഹത്തിെൻറ പൊതുനന്മക്ക് പ്രയോജപ്പെടുംവിധം പ്രവർത്തിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചണ്ണപ്പേട്ട സർവിസ് സഹകരണബാങ്ക് സെക്രട്ടറിയായി വിരമിച്ച എസ്. രാജീവിന് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡൻറ് ചാർളി കോലോത്ത് അധ്യക്ഷതവഹിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, ജില്ല പഞ്ചായത്ത് അംഗം കെ.സി. ബിനു, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം സജീന ഷിബു, കാർഷിക വികസനബാങ്ക് പ്രസിഡൻറ് കൊല്ലായിൽ സുരേഷ്, മുൻ ബാങ്ക് പ്രസിഡൻറുമാരായ പുന്നവിള ഗീവർഗീസ്, തോമസ് മാത്യു, എ. ബദുദ്ദീൻ എന്നിവർ സംസാരിച്ചു. ബോർഡ് അംഗം എം.എസ്. രാജേഷ് സ്വാഗതവും സെക്രട്ടറി സാറാമ്മ ഫിലിപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.