തിരുവനന്തപുരം: രാത്രിയിൽ ഉച്ചത്തിൽ പാട്ടുെവച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയെന്നാരോപിച്ച് കുമാരപുരത്ത് ചെറുപ്പക്കാർക്ക് നേരെ വീടുകയറി ആക്രമണം. സി.പി.എം, ഡി.ൈവ.എഫ്.െഎ പ്രവർത്തകരുടെയും ജനപ്രതിനിധിയുടെയും നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യുവാക്കളും വീട്ടുടമയും ആരോപിക്കുന്നു. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നനിലയിലുള്ള പ്രവർത്തനങ്ങൾ ചെറുപ്പക്കാരുടെ ഭാഗത്ത് നിന്നുണ്ടായെന്നും അത് ചോദ്യം ചെയ്തപ്പോൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അക്രമംകണ്ട് ഭയന്ന നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന് മുന്നിലിട്ടും യുവാക്കളെ സംഘം മർദിച്ചതായും ആക്ഷേപമുണ്ട്. വീട്ടുടമയുടെയും യുവാക്കളുടെയും നാട്ടുകാരുടെയും പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് വെവ്വേറെ കേസെടുത്തു. കുമാരപുരം പൂന്തിറോഡ് ഷീബ നിവാസ് പി.ആർ.എ 99ൽ താമസിക്കുന്ന പോത്തൻകോട് സ്വദേശികളായ രാജേഷ്, വിപിൻ, വിനീഷ് എന്നിവർക്കാണ് മർദനമേറ്റത്. ഉച്ചത്തിൽ പാട്ടുവെച്ചെന്ന പേരിലാണ് യുവാക്കളെ ഒരുസംഘം മർദിച്ചതെന്ന് വീട്ടുടമസ്ഥൻ പറയുന്നു. മർദനത്തിനിടെ വീടിെൻറ ഗ്ലാസുകളും വാതിലും നശിപ്പിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് വീട്ടുടമ പൊലീസിന് സമർപ്പിച്ചത്. പൊലീസ് സ്ഥലെത്തത്തിയിട്ടും അക്രമികളെ തടയുന്നതിനോ പിടികൂടാനോ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. യുവാക്കളെ മർദിച്ചത് വിഡിയോയിൽ പകർത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വീട്ടുടമയുടെ പരാതിയിലും പൊലീസ് ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നാലെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചിലർ വീട്ടുടമക്ക് മേൽ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. വീട്ടുടമ ഇതിന് വഴങ്ങാതായതോടെയാണ് കേസെടുത്തത്. വീട് ആക്രമിച്ച് വാടകക്കാരെ ആക്രമിച്ചതിന് നേതൃത്വം നൽകിയത് വാർഡ് കൗൺസിലറും ഭർത്താവുമാണെന്ന് വീട്ടുടമ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, സ്ത്രീകളെ ശല്യം ചെയ്തതിനും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലുമാണ് ഒരു സംഘം യുവാക്കളെ ആക്രമിച്ചതെന്ന് മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇൗ വീട്ടിൽ പാർട്ടി നടന്നുവെന്നും പുറത്തുനിന്നുള്ള ചിലരും വീട്ടിലുണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. അത് ചോദ്യം ചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. യുവാക്കൾ സാമൂഹികവിരുദ്ധർ -കൗൺസിലർ തിരുവനന്തപുരം: ആക്രമണം നടന്ന വീട്ടിൽ താമസിക്കുന്നവർ നാട്ടുകാർക്കും സ്ത്രീകൾക്കും നിരന്തരം ശല്യമുണ്ടാക്കുന്ന സാമൂഹികവിരുദ്ധരാണെന്ന് വാർഡ് കൗൺസിലർ സിന്ധു 'മാധ്യമ'ത്തോട് പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ പരാതിയെതുടർന്ന് ഇവരെക്കുറിച്ച് പൊലീസിന് വിവരം നൽകിയിരുന്നു. രാത്രികാലങ്ങളിൽ ഇവർ സമീപവാസികൾക്ക് ശല്യമായതോടെ അത് ചോദ്യം ചെയ്യാനെത്തിയവരെ യുവാക്കളാണ് മർദിച്ചത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൗൺസിലറും ഭർത്താവും അക്രമത്തിന് നേതൃത്വം നൽകിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പ്രശ്നമുണ്ടായതിനെ തുടർന്ന് താനാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.